തളിപ്പറമ്പ്: തളിപ്പറമ്പിൽ വ്യാപാരിയെ മർദിച്ച സംഭവത്തിൽ കോടതി നിർദേശ പ്രകാരം രണ്ടു പേർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഏര്യം കണ്ണങ്കെ സ്വദേശികളായ പി. സൈഫുദീൻ , എൻ പി ഷർഫുദീൻ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മാർക്കറ്റിലെ വ്യാപാരിയായ ഒ.പി ഇസ്ഹാക്കിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നതിനാണ് കേസ്.
കഴിഞ്ഞ ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോദയിലെയും മാർക്കറ്റ് റോഡിലെയും ചുമട്ട്തൊഴിലാളികൾ തമ്മിലുളള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
മർദനത്തിൽ പരിക്കേറ്റ ഇസ്ഹാക്ക് ആശുപത്രിയിൽ ചികിത്സയിലായിരന്നു. ഇതു സംബന്ധിച്ച് ഇസ്ഹാക്ക് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നിസാര വകുപ്പ് ചേർത്തായിരുന്നു കേസെടുത്തത്. ഇതേ തുടർന്ന് വ്യാപാരി കോടതിയിൽ പരാതി നൽകുകയായിരുന്നു.
വ്യാപാരിയെ മർദിച്ചവർക്കെതിരേ വധശ്രമത്തിന് കേസെടുത്തു
01:03 AM Mar 25, 2023 | Deepika.com