പെരുമ്പടവ്: കാർഷികമേഖലയ്ക്ക് ഊന്നൽ നൽകി എരമം-കൂറ്റൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്. ഒപ്പം ഭവന, തൊഴിലുറപ്പ് പദ്ധതികൾക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഇന്നലെ അവതരിപ്പിച്ചത്. സമഗ്ര കുടിവെള്ള പദ്ധതിക്ക് പരിഗണന നൽകുന്ന ബജറ്റിൽ വിവിധ ഇനങ്ങളിലായി ആകെ 29,09,25,834 രൂപ വരവും, 28,64,10,000 രൂപ ചെലവുമുള്ള ബജറ്റിൽ 45,15,834 രൂപ മിച്ചം പ്രതീക്ഷിക്കുന്നു.
ഉത്പദന മേഖലയിൽ കാർഷിക മേഖല, മൃഗസംരക്ഷണ മേഖല, ക്ഷീരവികസനം, ചെറുകിട വ്യവസായം എന്നീ ഇനങ്ങളിലായി 1,48,07,810 രൂപയും, സേവന മേഖലയിൽ ഭവന നിർമാണത്തിനും നവീകരണത്തിനും ദാരിദ്യ ലഘൂകരണ പരിപാടികൾക്കും, ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കുമായി ആകെ 7,79,51,911 രൂപയും, പശ്ചാത്തല മേഖലയിൽ റോഡുകൾ, കെട്ടിടങ്ങൾ, ഊർജം എന്നിവ യ്ക്കായി 2,81,49,400 രൂപയും വകയിരുത്തിയിട്ടുണ്ട്.
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി എരമം-കൂറ്റൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്
01:03 AM Mar 25, 2023 | Deepika.com