മാടപ്പള്ളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ലോക ജലദിനത്തില്‍ ആയിരം കുളങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് സഹോദരിമാര്‍ നിര്‍മിച്ച കുളത്തിന്റെ ഏരിയാതല ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
മാടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷനായിരുന്നു. മാടപ്പള്ളി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മണിയമ്മ രാജപ്പന്, ബ്ലോക്ക് പഞ്ചായത്തംഗം അലക്സാണ്ടര്‍ പ്രാക്കുഴി, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ. ബിന്സണ്, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ പി.എസ്. രതികല, വാർഡ്മെംബര്‍ ബാബു പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൊടിത്താനം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് സഹോദരിമാര്‍ നിര്‍മിച്ച കുളത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സുവര്‍ണ കുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ജോസഫ് അധ്യക്ഷത വഹിച്ചു.
ജലദിനം: കുളം നിര്‍മാണം ആരംഭിച്ചു
12:29 AM Mar 25, 2023 | Deepika.com