സ്നേ​ഹ​മോ​ളു​ടെ ര​ക്ഷ​യ്ക്കാ​യി നാ​ട് കൈ​കോ​ര്‍ക്കു​ന്നു

12:29 AM Mar 25, 2023 | Deepika.com
ക​റു​ക​ച്ചാ​ല്‍: സ്‌​നേ​ഹ​മോ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​റു​ക​ച്ചാ​ലി​ലെ സ്‌​നേ​ഹ​ക​ര​ങ്ങ​ള്‍ കൈ ​കോ​ര്‍ക്കു​ന്നു. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​കു​ന്ന ക​റു​ക​ച്ചാ​ല്‍ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍ഡ് ആ​ഞ്ഞി​ലി​തോ​പ്പി​ല്‍ സ​തീ​ശ​ന്‍റെ മ​ക​ള്‍ സ്നേ​ഹ​മോ​ളു (19)ടെ ​ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​ണ് നാ​ളെ ക​റു​ക​ച്ചാ​ല്‍ നി​വാ​സി​ക​ള്‍ കൈ​കോ​ര്‍ക്കു​ന്ന​ത്.
ക​റു​ക​ച്ചാ​ല്‍ പ​ഞ്ചാ​യ​ത്തും ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ​യും ചേ​ര്‍ന്ന് ഞാ​യ​റാ​ഴ്ച അ​ഞ്ചു​മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പ​ത്തു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്നേ​ഹ​മോ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​നാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ച്ഛ​ന്‍ സ​തീ​ശ​നാ​ണ് മ​ക​ള്‍ക്കു വൃ​ക്ക ന​ല്‍കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കും മ​റ്റു ചെ​ല​വു​ക​ള്‍ക്കു​മാ​യി പ​ത്തു​ല​ക്ഷം രൂ​പ​യോ​ളം വേ​ണം. എ​ന്നാ​ല്‍, ഇ​ത്ര​യും വ​ലി​യ തു​ക നി​ര്‍ധ​ന കു​ടും​ബ​ത്തി​ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ക​റു​ക​ച്ചാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ​യും ചേ​ര്‍ന്ന് സ​ഹാ​യ​നി​ധി രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന് ക​റു​ക​ച്ചാ​ല്‍ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും നാ​ളെ അ​ഞ്ച്, ആ​റ്, ഏ​ഴ്, 12, 13, 14 എ​ന്നീ വാ​ര്‍ഡു​ക​ളി​ല്‍നി​ന്നും ജീ​വ​ന്‍ര​ക്ഷാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. ഇ​തി​നാ​യി ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി​യം​ഗ​ങ്ങ​ള്‍ രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ ര​ണ്ടു​വ​രെ വീ​ടു​ക​ളി​ലെ​ത്തും. സ്നേ​ഹ​മോ​ളു​ടെ പേ​രി​ല്‍ ക​റു​ക​ച്ചാ​ല്‍ അ​ര്‍ബ​ന്‍ കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ല്‍ അ​ക്കൗ​ണ്ടും തു​റ​ന്നി​ട്ടു​ണ്ട്.