മീ​മ്പാ​റ​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ചു

11:59 PM Mar 24, 2023 | Deepika.com
കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ മീ​മ്പാ​റ​യി​ൽ പ​ഞ്ചാ​യ​ത്തു വ​ക കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നു തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മീ​മ്പാ​റ കി​ഴ​ക്കേ ക​വ​ല​യി​ലെ മൂ​ന്നു​നി​ല​ക​ളു​ള്ള കൂ​റ്റ​ൻ കെ​ട്ടി​ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

താ​ഴ​ത്തെ നി​ല​യി​ൽ ഏ​ഴു മു​റി​ക​ളി​ലും പു​റ​ത്തു​മാ​യി ചാ​ക്കു​ക​ളി​ൽ നി​റ​ച്ചു​വ​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളി​ൽ തീ ​ആ​ളി​ക്ക​ത്തി. 3,000 ചതുരശ്ര അടിയോളം സ്ഥ​ല​ത്താ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ൽ തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ​ട്ടി​മ​റ്റം, മു​ള​ന്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് സേ​ന​യു​ടെ മൂ​ന്നു യൂ​ണി​റ്റു​ക​ളെ​ത്തി പു​ല​ർ​ച്ചെ 3.30ഓ​ടെ തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സം​ഘ​വും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​കൊ​ണ്ടു. തീ ​പി​ടി​ച്ച​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും സ​മീ​പ​ത്തെ ബാ​ങ്കി​ന്‍റെ സി​സി ടി​വി​യി​ൽ സം​ഭ​വ സ​മ​യം ഒ​രാ​ൾ ഓ​ടു​ന്ന​തു ക​ണ്ടെ​ത്തി​യ​താ​യി വിവരമു​ണ്ട്. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ​മീ​പ​ത്തെ സി​സി ടി​വി​ ദൃശ്യങ്ങൾ പ​രി​ശോ​ധ​ിക്കു ന്നു​ണ്ട്.

യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നൂ​റു ക​ണ​ക്കി​നു ചാ​ക്കു​ക​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേഖരിച്ചി​രു​ന്ന​ത്. മാ​ർ​ച്ച് ര​ണ്ടി​ന് ഇ​തി​നെ​ക്കു​റി​ച്ച് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.