കോട്ടയം: പഴയിടം ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിക്കു വധശിക്ഷ വാങ്ങി നല്കിയ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ജിതേഷ് നിരവധി കേസുകളില്‍ പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ ഹാജരായി പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയിട്ടുണ്ട്.
പാമ്പാടി പെട്രോള്‍ പമ്പ് കവര്‍ച്ച കേസ്, തിരുട്ട്ഗ്രാമ സ്വദേശികളുടെ അയര്‍ക്കുന്നത്തെ മോഷണക്കേസ്, മുടിയൂര്‍ക്കര -മെഡിക്കല്‍ കോളജ് ഭാഗത്ത് യുവതിയുടെ കൊലപാതക കേസ്, കഞ്ഞിക്കുഴി കൊലക്കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്കാന് ജിതേഷിനായിട്ടുണ്ട്.
കോട്ടയം കല്ലറ സ്വദേശിയാണ്. പ്രോസിക്യൂഷന് 37 സാക്ഷികളെ വിസ്തരിച്ചു. 51 പ്രമാണങ്ങളും 40 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗം ഒരു സാക്ഷിയെയും നാലു പ്രമാണങ്ങളും ഹാജരാക്കി. പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി ക്രോസ് വിസ്താരത്തിനിടെ പ്രോസിക്യൂഷനു അനുകൂലമായി.
കെ. ജിതേഷ് മുന്‍പും നിർണായക കേസുകളിൽ ഹാജരായി
11:56 PM Mar 24, 2023 | Deepika.com