രണ്ട് പെണ്മക്കളും വിവാഹിതരായതിനാല്‍ മകനെപ്പോലെയായിരുന്നു ദമ്പതികള്‍ക്ക് അരുണ്‍. അരുണിനെ സാമ്പത്തികമായി സഹായിച്ചിരുന്ന ഭാസ്കരന് നായരോട് പുതിയ കാര്‍ വാങ്ങാന്‍ പണം ചോദിച്ചിരുന്നെങ്കിലും കിട്ടാത്തതിലുള്ള വൈരാഗ്യം കൊലയിലേക്കു നയിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തിലായിരുന്നു പ്രോസിക്യൂഷന് വാദം. വിധി കേള്‍ക്കാനായി മക്കളായ ബിനുവും ബിന്ദുവും മരുമകന് രാജുവും മറ്റു ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.
നിഷ്ഠുര
കൊലപാതകം
അരുണ്‍ ശശി പിതൃസഹോദരിയായ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ പഴയിടം തീമ്പനാല്‍ തങ്കമ്മ(68)യെയും ഭര്‍ത്താവ് റിട്ട. പിഡബ്ല്യുഡി സൂപ്രണ്ട് എന്‍. ഭാസ്കരന് നായരെ(71)യും വീട്ടിനുള്ളില്‍ ചുറ്റികയ്ക്കു തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമാണ് കൊന്നത്. സ്വര്‍ണം കവര്‍ച്ച ചെയ്യാനായിരുന്നു ഒറ്റക്ക് താമസിച്ചിരുന്ന ദമ്പതികളെ കൊലപ്പെടുത്തിയത്. സംഭവദിവസം രാത്രി ഒമ്പതോടെ ഇവരുടെ വീട്ടിലെത്തിയ അരുണ്‍ കൈയില്‍ കരുതിയിരുന്ന ചുറ്റികയുപയോഗിച്ച് ഭാസ്കരന് നായരെയും തങ്കമ്മയെയും ആക്രമിക്കുകയായിരുന്നു. ഭാസ്കരന് നായരെ കത്തിവച്ചു പലതവണ കുത്തി. തലയണ മുഖത്ത് അമര്‍ത്തി മരിച്ചെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് വീട്ടിലെ 11 പവന് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
സാഹചര്യത്തെളിവ്
ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ ശക്തമായ സാഹചര്യത്തെളിവുകളാണ് നിര്‍ണായകമായത്. സംഭവദിവസം കൊലപാതകം നടന്ന വീട്ടിലെ ഒരു ബള്‍ബ് പ്രതി ഊരിവച്ചിരുന്നു. ഇതിലെ വിരലടയാളം പ്രതിയുടേതാണെന്നു തെളിഞ്ഞു. ബെല്‍റ്റിലെ രക്തം, വീട്ടില്‍നിന്നു കണ്ടെടുത്ത ചുറ്റികയിലെ രക്തം, സ്വര്‍ണവും സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ എന്നിവ പിടികൂടിയത് ശക്തമായ തെളിവുകളായി. കോട്ടയം, ചങ്ങനാശേരി, വെച്ചൂച്ചിറ, പാലാ, കാഞ്ഞിരപ്പള്ളി സ്ഥാപനങ്ങളിലെ ജ്വല്ലറികളിലാണു സ്വര്‍ണം വിറ്റത്. ഇതും തെളിവുകളായി.
പിടികൂടുന്നത്
വഴിയാത്രക്കാര്‍
2013 ഒക്ടോബര്‍ 19നാണ് അരുണ്‍ പിടിയിലാകുന്നത്. കോട്ടയം റബര്‍ ബോര്‍ഡ് ജംഗ്ഷനുസമീപം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണു പഴയിടം കൊലപാതകത്തില്‍ ഇയാള്‍ക്കുള്ള ബന്ധം വെളിപ്പെട്ടത്. അരുണ്‍ ശശി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍ മോഷണങ്ങള്‍ നടത്തി കഴിഞ്ഞുവരവേ ചെന്നൈ പോലീസ് പിടികൂടി കേരള പോലീസിനു കൈമാറുകയായിരുന്നു. മറ്റൊരു കേസില്‍ ശിക്ഷ ലഭിക്കുകയും കാഞ്ഞിരപ്പള്ളി, മണിമല സ്റ്റേഷനുകളിലായി ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊലപാതകം ആഡംബരജീവിതത്തിന്
11:56 PM Mar 24, 2023 | Deepika.com