കൊച്ചി: ഐസിഎഐ എണാകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഡിറ്റിനെക്കുറിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര എംഡി യും സിഇഒയുമായ എ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു.
ചാർട്ടേർഡ് അക്കൗണ്ടുമാരുടെ മികവാർന്ന പ്രവർത്തനങ്ങൾ കാരണമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയും ബാങ്കിംഗ് സംവിധാനങ്ങളും സുശക്തമായി നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്ക് സിഎഫ്ഒ എച്ച്.ചിത്ര വിശിഷ്ടാതിഥിയായിരുന്നു. ബാബു ഏബ്രഹാം കള്ളിവയലിൽ, ദീപ വർഗീസ് എ.എസ് ആനന്ദ് എന്നിവർ പ്രസംഗിച്ചു.
ബാങ്ക് ഓഡിറ്റ് സെമിനാർ സംഘടിപ്പിച്ചു
11:39 PM Mar 24, 2023 | Deepika.com