ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി അങ്കണവാടികൾക്ക് ഫുഡ് കണ്ടെയ്നറുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 38 അങ്കണവാടികൾക്കായി 152000 രൂപ ചെലവിലാണ് ഇവ നല്കിയത്. ഐസിഡിഎസ് ഓഫീസിൽ നടന്ന ചടങ്ങിൽ 23-ാം നമ്പർ അങ്കണവാടി വർക്കർ ജുഡിറ്റിന് ആദ്യ കണ്ടെയ്നർ കൈമാറി. പഞ്ചായത്തംഗം വി.ബി. ജബ്ബാർ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. ജയകൃഷ്ണൻ, നിറ്റാ സാബ, എസ്. ഷാജി, സഞ്ജയ് ഹക്കിം, ഷിജി, സമീന എന്നിവർ പങ്കെടുത്തു.
കർഷക ധർണ ഇന്ന്
ചേന്ദമംഗലം: കോട്ടയിൽ കോവിലകം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ അഴിമതി നടക്കുന്നതായി ആരോപിച്ച് മിനി സിവിൽ സ്റ്റേഷനിലുള്ള ക്ഷീര വികസന ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ 10ന് ക്ഷീര കർഷകർ ധർണ നടത്തും.
ഫുഡ് കണ്ടെയ്നറുകൾ നല്കി
11:39 PM Mar 24, 2023 | Deepika.com