കാക്കനാട് : ക്ലീൻ തൃക്കാക്കര പദ്ധതിയുമായി തൃക്കാക്കര നഗരസഭ. സമ്പൂർണ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ സംഘടിപ്പിച്ച യോഗം പ്രശസ്ത പരിസ്ഥതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു . നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, സോമി റെജി, കൗൺസിലർമാരായ ഷാജി വാഴക്കാല, പി.എം. യൂനുസ്, വിവിധ കക്ഷി നേതാക്കളായ കെ.ടി. എൽദോ, സന്തോഷ് ബാബു, ഡോ. എം.സി. ദിലീപ് കുമാർ, സലീം കുന്നുംപുറം, പോൾ മേച്ചേരി, എം.എസ്. അനിൽ കുമാർ എന്നിവർ സംസാരിച്ചു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ കമ്മിറ്റികൾ രൂപീകരിച്ച് മോണിറ്ററിംഗ് ശക്തമാക്കും. വാർഡിലെ മുഴുവൻ വീടുകളിലും നിന്നും അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കാനും എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ടുപോകും.
ക്ലീൻ തൃക്കാക്കര പദ്ധതിയുമായി നഗരസഭ
11:36 PM Mar 24, 2023 | Deepika.com