പാലാരിവട്ടം: സഹകരണ സ്ഥാപനങ്ങളിൽ ഭരണ സമിതി അംഗങ്ങളായി പ്രവർത്തിച്ചിരുന്നവരും ഇപ്പോൾ അസുഖ ബാധിതരുമായിട്ടുള്ള സഹകാരികൾക്ക് സംസ്ഥാന സഹകരണവകുപ്പ് സഹകാരി സാന്ത്വനം പദ്ധതിയിൽ പെടുത്തി നൽകുന്ന ചികിത്സ സഹായത്തിന് എറണാകുളം ജില്ലയിൽ 40 പേർക്ക് 10,60,000 രൂപ അനുവദിച്ചു. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം എറണാകുളം ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ കെ. സജീവ് കർത്ത പാലാരിവട്ടത്ത് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഹാളിൽ നിർവഹിച്ചു.
ചടങ്ങിൽ കോരാമ്പാടം സർവീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗം കെ.വി. ആന്റണിക്ക് ധനസഹായം നൽകി . ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അധ്യക്ഷനായി. കണയന്നൂർ താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ. ശ്രീലേഖ മുഖ്യാതിഥിയായി. ബാങ്ക്ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ.യു. ജോൺകുട്ടി, ബീനമുകുന്ദൻ, പി.ഇസഡ്. സുൽഫി, സി.ജെ.ജോയി എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എൻ. സോമരാജൻ സ്വാഗതവും, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ ആർ. മേനോൻ നന്ദിയും പറഞ്ഞു.
ജില്ലയിൽ 40 പേർക്കായി പത്തരലക്ഷം രൂപ
11:36 PM Mar 24, 2023 | Deepika.com