കൊച്ചി: കാരിക്കാമുറി സെന്റ് ജോസഫ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് തേവര സേക്രഡ് ഹാര്‍ട്ട് മൊണാസ്ട്രി പ്രിയോര്‍ ഫാ. പൗലോസ് കിടങ്ങന്‍ കൊടിയേറ്റി. ആശ്രമം സുപ്പീരിയര്‍ ഫാ. ബിജു വടക്കേല്‍, അസി. സുപ്പീരിയര്‍ ഫാ. മാത്യു വെമ്പേനി, സേവ സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി എന്നിവര്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5.30 ന് ദിവ്യബലി (ലത്തീന്‍ റീത്തില്‍ ). തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം.
തിരുന്നാള്‍ ദിനമായ നാളെ രാവിലെ 10 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. തോമസ് ചാത്തംപറമ്പില്‍ മുഖ്യ കാര്‍മികനാകും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം. സെന്റ് മേരീസ് ബസിലിക്ക വികാരി ഫാ. ആന്റണി നരികുളം ഊട്ടുനേര്‍ച്ച ആശിര്‍വദിക്കും.
തിരുനാൾ കൊടിയേറി
11:36 PM Mar 24, 2023 | Deepika.com