തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ (ടിസിസി) ആഭിമുഖ്യത്തിൽ അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ മൂന്നുമുതൽ പാലസ് ഓവൽ ഗ്രൗണ്ടിൽ ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന ക്യാമ്പ് പ്രഗത്ഭരായ പരിശീലകരുടെയും മുൻ രഞ്ജി താരങ്ങളുടെയും നേതൃത്വത്തിലാണ് നടത്തുന്നത്.
ക്യാമ്പിലെ മികച്ച കുട്ടികൾക്ക് ജൂൺ മുതൽ വിദഗ്ധ പരിശീലനം നൽകും. തുടർച്ചയായി 50 വർഷം അവധിക്കാല ക്രിക്കറ്റ് ക്യാമ്പ് എന്ന നാഴികക്കല്ല് അടുത്ത വർഷം പിന്നിടുന്ന ടിസിസിയുടെ കോച്ചിംഗ് ക്യാന്പിന്റെ ഭാഗമായി എല്ലാ മാസവും ദേശീയ പരിശീലകരുടെ വിദഗ്ധ പരിശീലനം ഉണ്ടായിരിക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 94475 35213, 94953 90013.
അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാന്പ്
11:36 PM Mar 24, 2023 | Deepika.com