ഇലഞ്ഞി : വിസാറ്റ് എൻജിനീറിംഗ് കോളജ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ടു കംപ്യൂട്ടർ സ്കിൽ ഹബ് എന്ന പേരിൽ ആരംഭിച്ച പുതിയ കംപ്യൂട്ടർ ലബോറട്ടറി കോളജ് ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ പ്രമോദ് നായർ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ അരക്ഷിതമായ യുവ തലമുറയുടെ തൊഴിൽ വികസനവും നൈപുണ്യവും ലക്ഷ്യമാക്കിയാണ് കംപ്യൂട്ടർ ലബോറട്ടറി സ്കിൽ ഹബ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി കൗശൽ വികാസ് യോജന എന്ന പദ്ധതി പ്രകാരം ഈ വർഷം 240 വിദ്യാർഥികൾക്ക് അഞ്ച് വിഭാഗങ്ങളിലായി തൊഴിൽ പരിശീലനം നടത്തുന്നതിനുള്ള അംഗീകാരം വിസാറ്റ് എൻജിനീയറിംഗ് കോളജിന് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുകയുണ്ടായ അവസരത്തിലാണ് കംപ്യൂട്ടർ ഹബ്ബിന്റെ പ്രവർത്തനമാരംഭിച്ചത്. പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.ജെ. അനൂപ്, രജിസ്ട്രാർ പ്രഫ. പി. സുബിൻ, കംപ്യൂട്ടർ വകുപ്പ് മേധാവി അസിസ്റ്റന്റ് പ്രഫ. ദിവ്യ നായർ, ഡീൻ ലെഫ്റ്റനന്റ് ഡോ. ടി.ഡി. സുബാഷ്, മറ്റു വകുപ്പ് അധ്യക്ഷരായ റ്റിമി തോമസ്, എം. രമേശ്, ഷീജ ഭാസ്കർ, ഷീന ഭാസ്കർ, അഖിൽ ബെഷി എന്നിവർ പങ്കെടുത്തു.
വിസാറ്റിൽ കംപ്യൂട്ടർ ലബോറട്ടറി തുറന്നു
11:36 PM Mar 24, 2023 | Deepika.com