കോതമംഗലം : ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം ഐഎംഎ ഹാളിൽ ആന്റണി ജോണ്‍ എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി അധ്യക്ഷതവഹിച്ചു. ഡിപിഎം ഇൻ ചാർജ് ഡോ. ആർ. നികിലേഷ് മേനോൻ ദിനാചരണ സന്ദേശം നൽകി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കണ്‍സൾട്ടന്റ് ഡിടിസി ഡോ. ബാബു വർഗീസ് ബോധവത്കരണ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, ജില്ലാ പഞ്ചായത്തംഗം റഷീദ് സലീം, നഗരസഭ വൈസ് ചെയർപേഴ്സണ്‍ സിന്ധു ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. നൗഷാദ്, രമ്യ വിനോദ്, കെ.വി. തോമസ്, ബിൻസി തങ്കച്ചൻ, സിജോ വർഗീസ്, നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, അഡീഷണൽ ഡിഎംഒമാരായ ഡോ. ആർ. വിവേക് കുമാർ, ഡോ. കെ.കെ. ആശാ തുടങ്ങിയവർ പ്രസംഗിച്ചു.
ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം
11:36 PM Mar 24, 2023 | Deepika.com