വാഴക്കുളം : ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിലുള്ള പോപ്പുലർ മിഷൻ ധ്യാനം നാളെ മുതൽ 31 വരെ നടത്തുമെന്ന് വികാരി ഫാ. ജോർജ് വള്ളോംകുന്നേൽ, സഹ വികാരി ഫാ. ഫിലിപ്പ് പള്ളിയാടിയിൽ എന്നിവർ അറിയിച്ചു.
വടക്കുംമല പേടിക്കാട്ടുകുന്നേൽ ജോഷി, ആനിക്കാട് നെടുങ്കല്ലേൽ ഡെന്നീസ്, ആവോലി ചേർക്കോട്ട് ഷാജു, ചൊള്ളാമഠം വിൻസെന്റ് എന്നിവരുടെ ഭവനാങ്കണത്തിലെ നാലു കേന്ദ്രങ്ങളിലായാണ് ധ്യാനം നടത്തുന്നത്. രാവിലെ ആറു മുതൽ 7.30 വരെയും വൈകുന്നേരം ആറു മുതൽ രാത്രി 9.30 വരെയുമാണ് ധ്യാനം. നാളെ വൈകുന്നേരം അഞ്ചിന് പള്ളിയിൽ കുർബാന, ധ്യാനം ഉദ്ഘാടനം. 31ന് വൈകുന്നേരം അഞ്ചിന് പള്ളിയിൽ ധ്യാന സമാപന സന്ദേശം - വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ, തുടർന്ന് പരിശുദ്ധാത്മാഭിഷേക ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം.
ആനിക്കാട് പള്ളിയിൽ പോപ്പുലർ മിഷൻ ധ്യാനം നാളെ മുതൽ
11:34 PM Mar 24, 2023 | Deepika.com