ഇലഞ്ഞി : കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനായി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച "ഷിയൻസ’ സമാപിച്ചു.
പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസണ് വി. പോൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ. ജോണ് എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. ജോസ് മാത്യു, ഡോ. എബി സോണി കുരുവിള, ഡോ. ബ്രിജി സെബാസ്റ്റ്യൻ, എം.ആർ. ശ്രീകാന്ത്, നിയ ബിനു, നേഹ സണ്ണി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും എക്സിബിഷനും ശാസ്ത്ര പ്രദർശന നഗരികൾ സന്ദർശിക്കലും നടന്നു. വിവിധ കോളജുകൾ സന്ദർശിച്ച് പ്രഗത്ഭരായ അധ്യാപകരുമായി സംവദിച്ചു. കൊച്ചിൻ സർവകലാശാലയിലെയും എംജി സർവകലാശാലയിലെയും അധ്യാപകർ സ്കൂൾ സന്ദർശിച്ചു.
ഷിയൻസ സമാപിച്ചു
11:34 PM Mar 24, 2023 | Deepika.com