കോതമംഗലം: ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര ബന്ധങ്ങൾ, നയതന്ത്ര മേഖല എന്നിവയെ സംബന്ധിച്ചെല്ലാം വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജ് റോട്ടറി ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മോഡൽ യുണൈറ്റഡ് നേഷൻസ് കോണ്‍ഫറൻസിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് 3201 മുൻ ഗവർണർ സുനിൽ കെ. സക്കറിയ നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മെറിൻ മേരി ജോസി, സ്റ്റാഫ് കോ ഓർഡിനേറ്റർ ഡോ. ദീപക് എൽദോ ബാബു, റോട്ടറി ക്ലബ് കോതമംഗലം പ്രസിഡന്റ് ഡോ. പ്രവീണ്‍ മാത്യു, ഡോ. ബാബു കുര്യൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആയിഷ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ എൻജിനീയറിംഗ് കോളജുകളിൽ ആദ്യമായി മോഡൽ യുണൈറ്റഡ് നേഷൻസ് കോണ്‍ഫറൻസ് സംഘടിപ്പിച്ച മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിൽ നടക്കുന്ന ഒൻപതാമത്തെ മോഡൽ യുണൈറ്റഡ് നേഷൻസ് കോണ്‍ഫറൻസാണിത്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലേറെ വിദ്യാർഥികൾ പങ്കെടുക്കും.
മോഡൽ യുണൈറ്റഡ് നേഷൻസ് കോണ്‍ഫറൻസിന് തുടക്കം
11:34 PM Mar 24, 2023 | Deepika.com