നെയ്യാറ്റിന്‍കര : തെക്കന്‍ കേരളത്തിലെ ചരിത്രപ്രസിദ്ധമായ നെല്ലിമൂട് മുലയൻതാന്നി ദേവി ക്ഷേത്ര വാർഷികോത്സവം ഇന്ന് ആരംഭിക്കും. രാവിലെ 10.40 നാണ് തൃക്കൊടിയേറ്റ്. 11.15 ന് കാപ്പുകെട്ടി കുടിയിരുത്ത്, 11.50 ന് തിരുമുടി പുറത്തെഴുന്നള്ളിപ്പ്. വൈകുന്നേരം ആറിന് വാര്‍ഷിക മഹോത്സവവും മതപാഠശാല വാര്‍ഷികവും കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും.
ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം.പൊന്നയ്യൻ അധ്യക്ഷനാകുന്ന യോഗത്തില്‍ നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ മുഖ്യാതിഥിയാകും. നാളെ രാവിലെ പത്തിന് ലഹരി വിരുദ്ധ സെമിനാര്‍ എക്സൈസ് സിഐ ഷാജഹാന് ഉദ്ഘാടനം ചെയ്യും. 11.30ന് ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം ഫൈനല്‍. വൈകുന്നേരം അഞ്ചിന് ഭജന സംഘം, മാതൃസംഘം എന്നിവയുടെ വാർഷികാഘോഷം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ.ബി. സുഗീതയും 27 ന് രാവിലെ ഒന്‍പതിന് രക്തദാന ക്യാമ്പും ആരോഗ്യ സെമിനാറും അഡ്വ. എം. വിൻസന്റ് എംഎൽഎയും വൈകുന്നേരം 4.30 ന് അഖില ഭാരത അയ്യപ്പസേവാ സംഘം നെല്ലിമൂട് ശാഖാ വാര്‍ഷികം അവിട്ടം തിരുനാള്‍ ആദിത്യവര്മയും ഉദ്ഘാടനം ചെയ്യും. 28 ന് വൈകുന്നേരം ആറിന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ആൻസലൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. 29ന് 9.20ന് പൊങ്കാല. വൈകുന്നേരം 5.30ന് നെല്ലിമൂട് ജംഗ്ഷനില്‍ കളംകാവല്‍. രാത്രി പത്തിന് ക്ഷേത്രസന്നിധിയില്‍ തേരുവിളക്ക് എഴുന്നള്ളിപ്പ്. 30ന് രാവിലെ 9.30ന് ഹരിവരാസനം ശതാബ്ദി ആഘോഷം സംഗീത സംവിധായകന് രവിശങ്കർ ഉദ്ഘാടനം ചെയ്യും.
ഡോ. എം.എ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിന് കുംഭം, കുത്തിയോട്ടം, താലപ്പൊലി. രാത്രി 11.30 ന് ഗുരുസി, കാപ്പറുക്കല്, ആറാട്ട്.
മുലയൻതാന്നി ക്ഷേത്രം വാർഷികോത്സവം
11:26 PM Mar 24, 2023 | Deepika.com