നെടുമങ്ങാട്: സംസ്ഥാന മുന്നാക്ക വികസന കോർപറേഷന്റെയും നെടുമങ്ങാട് താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ആനാട് പഞ്ചായത്തിലെ കൊല്ല ശ്രീഭദ്രകാളി ദേവിക്ഷേത്രത്തിനു സമീപം തൂശനില മിനി കഫേ പ്രവര്‍ത്തനം ആരംഭിച്ചു. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജെഎല്ജിയാണ് മിനി കഫേയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി വി.വി. ശശിധരന് നായര്‍ സംരഭകത്വ നൈപുണ്യ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ചിത്രലേഖ ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് താലൂക്ക് യൂണിയന് വൈസ്പ്രസിഡന്റ്് ജെ.പി. രാഘവന്‍പിള്ള, യൂണിയന് സെക്രട്ടറി ഐ.വി. ഷിബുകുമാര്‍, യൂണിയന് കമ്മിറ്റി അംഗങ്ങളായ വി.എം. സദാശിവന് നായര്‍, ബി.എസ്. ഹരികുമാര്‍, പി.വിജയകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
ആനാട് പഞ്ചായത്തിൽ തൂശനില മിനി കഫേ തുടങ്ങി
11:26 PM Mar 24, 2023 | Deepika.com