സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​നെ​​തി​​രേ ബി​​ജെ​​പി​​യു​​ടെ പ്ല​​ക്കാ​​ര്‍​ഡ് സ​​മ​​രം

10:59 PM Mar 24, 2023 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ല്‍​ജീ​​വ​​ന്‍ മി​​ഷ​​ന്‍ പ​​ദ്ധ​​തി അ​​ട്ടി​​മ​​റി​​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്നാ​​രോ​​പി​​ച്ചു സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​നെ​​തി​​രേ ബി​​ജെ​​പി​​യു​​ടെ പ്ല​​ക്കാ​​ര്‍​ഡ് സ​​മ​​രം. ജ​​ല്‍​ജീ​​വ​​ന്‍ മി​​ഷ​​ന്‍ പ​​ദ്ധ​​തി അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​താ​​യി ആ​​രോ​​പി​​ച്ചു ബി​​ജെ​​പി കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ​​ഞ്ചാ​​യ​​ത്തു​​ത​​ല സ​​മ​​രം ന​​ട​​ത്തി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് മു​​മ്പി​​ല്‍ ന​​ട​​ന്ന സ​​മ​​രം യു​​വ​​മോ​​ര്‍​ച്ച ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​ശ്വ​​ന്ത് മാ​​മ​​ല​​ശേ​​രി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജി​​ല്ല​​യി​​ലെ എ​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സു​​ക​​ളു​​ടെ മു​​ന്നി​​ലും പ്ല​​ക്കാ​​ര്‍​ഡ് സ​​മ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ​​താ​​യി നേ​​താ​​ക്ക​​ള്‍ അ​​റി​​യി​​ച്ചു. ബി​​ജെ​​പി ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ര്‍. ഗി​​രീ​​ഷ്‌​​കു​​മാ​​ര്‍, കെ.​​ഗു​​പ്ത​​ന്‍, എം.​​പി. ബാ​​ബു, ജി​​ഷ് വ​​ട്ടേ​​ക്കാ​​ട്, ഉ​​ഷ മു​​ര​​ളീ​​ധ​​ര​​ന്‍, ബി​​ന്ദു ജ​​യ​​കു​​മാ​​ര്‍, മ​​നോ​​ജ്, സു​​മേ​​ഷ് ത​​ങ്ക​​പ്പ​​ന്‍, ഷ​​ണ്മു​​ഖ​​ദാ​​സ്, മ​​നു ആ​​യാം​​കു​​ടി, സ​​ണ്ണി ക​​രോ​​ട​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ന​​ട​​ന്ന പ്ല​​ക്കാ​​ര്‍​ഡ് സ​​മ​​രം ബി​​ജെ​​പി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​ആ​​ര്‍. സു​​ഭാ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ു.