വൈക്കം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല സമ്മേളനം വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അനീമിയ പരിശോധനാ ക്യാമ്പും സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
സമ്മേളനവും ക്യാമ്പും വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി. എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, വൈക്കം നഗരസഭാ വൈസ് ചെയര്മാന് പി.ടി. സുഭാഷ്, കൗണ്‍സിലര്‍മാരായ പ്രീത രാജേഷ്, രേണുക രതീഷ്, ബിന്ദു ഷാജി, രാജശ്രീ, അയ്യപ്പന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സല്‍വി ശ്രീധര്‍,
ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ ടിബി ഓഫീസറുമായ പി. എന്‍. വിദ്യാധരന്, വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിള്‍ പ്രഭാകരന്, വൈക്കം താലൂക്ക് ആശുപത്രി ആര്‍എംഒ ഡോ. എസ്. കെ. ഷീബ എന്നിവര്‍ പങ്കെടുത്തു.
ക്ഷയരോഗ ദിനാചരണം നടത്തി
10:59 PM Mar 24, 2023 | Deepika.com