ഓസ്റ്റിൻ: ഓസ്റ്റിനിലെ യാക്കോബായ സുറിയാനി വിശ്വാസികളുടെ ചിരകാലാഭിലാഷം സ്വന്തമായി ഒരു ദേവാലയം എന്നത് പൂർത്തിയായി. കൂദാശ വരുന്ന ഏപ്രിൽ 22, 23 തീയതികളിൽ നടത്തുന്നതിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ ആദ്യത്തെ കോംപ്ലിമെന്റ് സീനിയർ മെന്പർ ജോസഫ് മുത്തൂലത്തുനിന്നും സ്വീകരിച്ചുകൊണ്ട് സുവനീർ കിക്കോഫ് ഇടവക വികാരി ഫാ. ഡോ. സാക് വർഗീസ് ഡിസംബർ അഞ്ചാം തീയതി വിശുദ്ധ കുർബാനയ്ക്കു ശേഷം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഓസ്റ്റിനിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങളിൽ എന്നും കൂടെ നിലകൊള്ളുന്ന സെബി പോൾ സ്കൈ ടവർ റിയാലിറ്റി, സാബു ചെറിയാൻ ഇൻഡസ് റിയാലിറ്റി, മാത്യു ചാക്കോ സി പി എ എന്നിവരിൽനിന്ന് പരസ്യ കോംപ്ലിമെന്റുകൾ, ഇടവകാംഗങ്ങളിൽനിന്നു കോംപ്ലിമെന്റുകൾ എന്നിവ സ്വീകരിച്ചു. തദവസരത്തിൽ ഇടവകയ്ക്ക് വെളിയിൽനിന്നുള്ള ആദ്യത്തെ ജനറൽ കോംപ്ലിമെന്റായി ഡാളസ് സെയിന്റ് ഇഗ്നേഷ്യസ് ഇടവകയിൽനിന്നുള്ള തോമസ് വർഗീസിന്റെ(ജോയ്) ചെക്ക് കൈമാറുകയുണ്ടായി.
ഓസ്റ്റിൻ മലയാളി സമൂഹത്തിൽ കൂടാതെ അമേരിക്കയിലും കാനഡയിലുമായി അതി ഭദ്രാസനത്തിന്റെ എല്ലാഭാഗത്തും വിതരണം ചെയ്യുന്ന 250-ൽ പരം വർണ പേജുള്ള ഈ സുവനീറിലേക്ക് പരസ്യങ്ങളും കോംപ്ലിമെന്റുകളും നൽകാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് അവ നൽകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വികാരി സാക് വർഗീസ് (832) 2745831 സാം കോശി (917 ) 8291030
ജോർജ് തുന്പയിൽ
സുവനീർ കിക്കോഫ് നടത്തി
07:39 PM Dec 07, 2021 | Deepika.com