എടത്വ: സെന്റ് അലോഷ്യസ് കോളജില്‍ നടന്ന 34-ാമത് ആര്‍ച്ച് ബിഷപ്പ് കാവുക്കാട്ട് ആൻഡ് ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചങ്ങനാശേരി എസ്ബി കോളജ് ചാമ്പ്യന്മാരായി. കേരള, എംജി എന്നീ യൂണിവേഴ്സിറ്റികളിലെ വിവിധ കോളജുകള്‍ തമ്മിലായിരുന്നു മത്സരം. ഇന്നലെ നടന്ന സെമി, ഫൈനല്‍ മത്സരങ്ങള്‍ സുവോളജി വിഭാഗം അധ്യാപകന് ഷിബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ആദ്യ സെമിയില്‍ ബിഎഎം കോളേജ് തുരുത്തികാടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തേവര എസ്എച്ച് കോളജ് പരാജയപ്പെടുത്തി. രണ്ടാം സെമിയില്‍ കളമശേരി സെന്റ് പോള്‍സ് കോളജിനെ എസ്ബി കോളജ് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി. ഫൈനല്‍ മത്സരത്തില്‍ തേവര എസ്എച്ച് കോളജിനെ ചങ്ങനാശേരി എസ്ബി പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 4-5 ന് പരാജയപെടുത്തി. സമ്മാനദാനം കോളജ് മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ നിര്‍വഹിച്ചു. സമാപനസമ്മേളനത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ബിജു ലുക്കോസ്, മാത്സ് വിഭാഗം അധ്യാപകന് ഇന്ദുലാല്ജി, ജസ്റ്റിന് തോമസ്, ലിപ്സണ്‍ ലോനപ്പന്, സ്പോര്‍ട്സ് സെക്രട്ടറി ഗുരുപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ച്ച് ബിഷപ് കാവുകാട്ട് ആൻഡ് ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ ട്രോഫി എസ്ബി കോളജിന്
10:46 PM Mar 24, 2023 | Deepika.com