ഉഴവൂർ: കലാലയം സമ്മാനിച്ച അറിവിന്റെ നിറവിൽ സംരംഭകരായി മാറിയവർ വീണ്ടും കലാലയത്തിന്റെ മടിത്തട്ടിലെത്തി. സെന്റ് സ്റ്റീഫൻസ് കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു സംരംഭകരായ പൂർവവിദ്യാർഥികളുടെ സംഗമം. കലാലയം സമ്മാനിച്ച ക്ഷണം വലിയ അംഗീകാരമായി ഏറ്റുവാങ്ങിയാണ് പഴയ കൗമാരക്കാരുടെ പ്രസരിപ്പിൽ അവർ വീണ്ടും കോളജിന്റെ പടികടന്നെത്തിയത്. മികച്ച സംരംഭകരെ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആദരിച്ചു.
സണ്ണി ഏബ്രഹാം, സ്റ്റീഫൻ ജോസഫ്, റെജിമോൻ അലക്സ്, ജോജിമോൻ അലക്സ്, ഷാജി ജോസഫ്, ബിബു ജോസ്, മനോജ് കുര്യൻ, ഡാക്സ് ജോർജ്, സൈമൺ ലൂക്കോസ്, ഷാൻ പി. മോഹൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോസഫ് ജോസ്, നിതിൻ സൈമൺ, അഖിൽ ജോസഫ്, മരിയ രാജു തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു.
പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യു, ബർസാർ ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.സി. തോമസ്, കെ. പ്രകാശ്, അസി.പ്രഫ. പ്രിൻസ് ജോസഫ്, ആതിര ജയൻ, അസി.പ്രഫ. അരുൺ രവീന്ദ്രൻ, അസി.പ്രഫ. ഹരിത രമേശ് എന്നിവർ പ്രസംഗിച്ചു.
സംരംഭകരായി അവരെത്തി; കരംനീട്ടി സ്വീകരിച്ച് കലാലയം
10:32 PM Mar 24, 2023 | Deepika.com