പാലാ: നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കേണ്ടതുണ്ടെന്നു ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍. ജലദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജല്‍ ജീവന് മിഷന് നിര്‍വഹണ ഏജന്‍സികളുടെ കൂട്ടായ്മയായ ഐഎസ്എ പ്ലാറ്റ്ഫോമിന്റെ സഹകരണത്തോടെ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ കിഴതടിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളത്തില്‍ പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയര്‍ സുരേഷ് കുട്ടപ്പന്, ജലനിധി ഡയറക്ടര്‍ (ടെക്നിക്കല്‍) ടി.കെ. മണി, അസി. എക്സി. എൻജിനിയര്‍ അസീ എം. ലൂക്കോസ്, പ്ലാറ്റ്ഫോം ജില്ലാ ചെയര്മാന് ഡാന്റീസ് കൂ നാനിക്കല്‍, അന്ത്യോദയ ഡയറക്ടര്‍ പീറ്റര്‍ തെറ്റയില്‍, പി.കെ. കുമാരന്, ജയ്സണ്‍ ആലപ്പാട്ട്, ജിജിന് വിശ്വന്, എം.ജെ. വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നൂതനസാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള സോഫ്റ്റ്വെയര് ആപ്ലിക്കേഷനും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടുത്തിയുള്ള സെമിനാറിന് മലപ്പുറം വര്‍ക്ക്മേറ്റ് സോഷ്യല്‍ സര്‍വീസ് ഡെവലപ്മെന്റ് സൊസൈറ്റിയിലെ ജാന്‍സി ആന്റോ, മുഹമ്മദ് ഹഫാസ് എന്നിവര്‍ നേതൃത്വം നല്കി.
"ജലവിതരണരംഗം നവീകരിക്കണം'
10:32 PM Mar 24, 2023 | Deepika.com