കൊന്പാറ: കൂട്ടമാക്കൽ കൊന്പാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികവും ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനവും പഠനോത്സവവും ഇന്നു വൈകുന്നേരം അഞ്ചിനു നടക്കും. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. ലോക്കൽ മാനേജർ ഫാ. സിറിയക് വലിയപറന്പിൽ ആമുഖപ്രസംഗം നടത്തും.
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് കെ.കെ. വിപിനചന്ദ്രൻ, കൊഴുവനാൽ എഇഒ ഷൈല സെബാസ്റ്റ്യൻ, ബിപിഒ ഡോ. ടെന്നി വർഗീസ്, ഫാ. ജോസ് കൊച്ചുപറന്പിൽ, ഹെഡ്മാസ്റ്റർ ജിജി ജോർജ്, പിടിഎ പ്രസിഡന്റ് ബിനോയി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനാന്തരം നൂറു ദീപങ്ങൾ സ്കൂളിനു ചുറ്റും തെളിക്കും.
ആൽമരം വെട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം
ചെറുവള്ളി: കൊടുങ്ങൂർ-മണിമല റോഡിൽ മൂലേപ്ലാവിനു സമീപമുള്ള 40 വർഷത്തിലേറെ പഴക്കുള്ള ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കാനുള്ള ശ്രമത്തിനെതിരേ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മൂലേപ്ലാവ് ആൽമരച്ചുവട്ടിൽ നടന്ന ജനകീയസമരം വൃക്ഷവൈദ്യനും ജില്ലാ ട്രീ അഥോറിറ്റി അംഗവുമായ കെ. ബിനു ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ആൽമരച്ചുവട്ടിൽ നൂറ് മൺചിരാതുകൾ തെളിയിച്ചു. പഞ്ചായത്തംഗം ബെൻസി ബൈജു, കേരള പ്രതികരണവേദി ജില്ലാ പ്രസിഡന്റ് എസ്. ബിജു, വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ, മനോജ് പൊൻകുന്നം, പി.സി. ബാബു, മണിക്കുട്ടൻ ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ വാർഷികം
10:31 PM Mar 24, 2023 | Deepika.com