എലിക്കുളം: എലിക്കുളം പഞ്ചായത്ത് ഭിന്നശേഷിക്കാർക്കുള്ള രണ്ടാമത് സ്നേഹയാത്ര സംഘടിപ്പിച്ചു. ഇത്തവണ അങ്കണവാടി ജീവനക്കാരായിരുന്നു ഭിന്നശേഷിക്കാർക്കൊപ്പമുണ്ടായിരുന്നത്.
പാമ്പോലി സെറിനിറ്റി ഹോം മദർ സിസ്റ്റർ ആൻസൺ തോമസ് സ്നേഹയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരുടെ പഞ്ചായത്തുതല ബ്രാൻഡ് അംബാസഡർ സുനീഷ് ജോസഫ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിൽവി വിൽസൺ, ഷേർളി അന്ത്യാകുളം, സൂര്യാമോൾ, അഖിൽ അപ്പുക്കുട്ടൻ, ദീപ ശ്രീജേഷ്, ആശ മോൾ, സിനി ജോയ്, സിനിമോൾ കാക്കശേരിൽ, ഐസിഡിഎസ് സൂപ്പർവൈസർ ടി. ചിന്തു കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.
കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന സാഗർ റാണിയിലെ (ഇരട്ടനിലയുള്ള ബോട്ട്) കടൽയാത്ര കൊച്ചി എംഎൽഎ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞതവണ അവർ കടൽത്തീരം കണ്ടു, ഇത്തവണ ഉൾക്കടലും
10:31 PM Mar 24, 2023 | Deepika.com