കുവൈറ്റ്: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ, കുവൈറ്റ് സ്ഥാപക ദിനം ഡിസംബർ 1നു വെർച്യുൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ചു. സീറോ മലബാർ ഗൾഫ് കോർഡിനേറ്റർ ഷെവലിയർ ഡോ. മോഹൻ തോമസ് പരിപാടികൾ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു .
1995 ഡിസംബർ ഒന്നിന് രൂപമെടുത്ത എസ്എംസിഎ കുവൈറ്റ് ഗൾഫ് നാടുകളിലെ ആദ്യത്തെ സീറോ മലബാർ അൽമായ സംഘടനയാണ് എന്നും അതിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് യൂറോപ്പ്യൻ രാജ്യങ്ങളിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമൊക്കെ എസ്എംസിഎ രൂപമെടുക്കാൻ സാധ്യമാക്കി എന്നുള്ളതിൽ അഭിമാനം കൊള്ളുന്നു എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
26 വർഷങ്ങൾ പൂർത്തിയാക്കി 27-ാം വർഷത്തിലേക്കു പ്രവേശിക്കുന്പോൾ ഒരു പാട് നേട്ടങ്ങൾ സമുദായത്തിനും സമൂഹത്തിനും നേടിക്കൊടുക്കുവാൻ എസ്എംസിയ്ക്കു സാധിച്ചിട്ടുണ്ട്.
എസ്എംസിഎ കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ അധ്യക്ഷപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതമാശംസിച്ചു. എസ്എംവൈഎം പ്രസിഡന്റ്റ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡന്റ് നേഹ ജെയ്മോൻ, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു എസ്എംസിഎ റിട്ടേർണീസ് ഫോറം പ്രസിഡന്റ് ജേക്കബ് പൈനാടത്ത്, എസ്എംസിഎ നോർത്ത് അമേരിക്ക പ്രസിഡന്റ് കെ.എം. ചെറിയാൻ, എസ്എംസി ദുബായ് പ്രസിഡന്റ് ബെന്നി പുല്ലാട്ട്, എസ്എംസിഎ ഒമാൻ പ്രസിഡന്റ് മാർട്ടിൻ മുരിങ്ങവന , എസ്എംസി ഖത്തർ പ്രസിഡന്റ് ജോണ്സണ് എലവുത്തിങ്കൽ, എസ്എംസി ബഹ്റൈൻ പ്രസിഡന്റ് ചാൾസ് ആലുക്ക, എസ്എംസി എ ജിദ്ദ,സൗദി അറേബ്യ സെക്രട്ടറി ജോയ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ചു എസ്എംസിഎയുടെ നാൾവഴികൾ എന്ന ഡോക്യുമെന്ററി പ്രദർശനവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
യൂണിവേഴ്സിറ്റിയുമായി ചേർന്ന് എസ്എംസിഎ നടത്തുന്ന കൗണ്‍സിലിംഗ് & സൈക്കോതെറാപ്പി ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം വൈസ് പ്രസിഡന്റ് ഷാജിമോൻ എരീത്തറ നടത്തുകയുണ്ടായി.
ആക്ടിംഗ് ട്രഷറർ ബിജു ജെയിംസ് നന്ദിയും, കൾച്ചറൽ കണ്‍വീനർ കുഞ്ഞച്ചൻ ആന്റണി, മെന്പർ റെനീഷ് കുര്യൻ എന്നിവർ പ്രാർന നയിച്ചു. അബാസിയ ബാലദീപ്തി കോർഡിനേറ്റർ ലിറ്റ്സി സെബാസ്റ്റ്യൻ, മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികളുടെ ഏകോപനം നടത്തി.
സലിം കോട്ടയിൽ
എസ്എംസിഎ കുവൈറ്റ് സ്ഥാപകദിനം ആചരിച്ചു
10:04 PM Dec 06, 2021 | Deepika.com