വെള്ളരിക്കുണ്ട്: കേന്ദ്രസര്‍ക്കാരിന്റെ പോഷണ്‍ അഭിയാന്റെയും വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ഭാഗമായി ഐസിഡിഎസ് പരപ്പ അഡീഷണല്‍ പ്രോജക്റ്റ്, വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്റ് ജൂഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ "വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്'എന്ന ആഹ്വാനത്തോടെ 'പോഷന്‍ പക്വാഡ 2023' എന്ന പേരില്‍ ആരോഗ്യ ന്യൂട്രീഷന്‍ ക്യാമ്പ് നടത്തപ്പെട്ടു.
അന്താരാഷ്ട്ര തിന വര്ഷാചരണത്തോട് അനുബന്ധിച്ച് മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 13 വരെയുള്ള രണ്ടാഴ്ച്ചക്കാലം പോഷകങ്ങള്‍ അടങ്ങിയ ചെറുധാന്യങ്ങള്‍ ഉള്‍പ്പെട്ട ആഹാരക്രമം ശീലിക്കുക എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടി നടത്തപ്പെട്ട ക്യാമ്പില്‍ കോളജ് വിദ്യാര്‍ഥികളുടെ ഹീമോഗ്ലോബിന്‍ അളവ് പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ പി. ആശാലത, പി. ജിനി, നാഷണല്‍ ന്യൂട്രീഷന്‍ മിഷന് കോഡിനേറ്റര്‍ കെ. നിഖില്‍, ന്യൂട്രീഷണിസ്റ്റ് സുരഭി എന്നിവര്‍ നേതൃത്വം നല്കി.
ആരോഗ്യ ന്യൂട്രിഷന്‍ ക്യാമ്പ്
12:55 AM Mar 24, 2023 | Deepika.com