മെംബർഷിപ്പ് കാന്പയിൻ ഉദ്ഘാടനം ചെയ്തു
12:52 AM Mar 24, 2023 | Deepika.com
തളിപ്പറമ്പ് : കോൺഗ്രസ്-എസ് തളിപ്പറന്പ് ബ്ലോക്ക് മെംബർഷിപ്പ് കാന്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.ആർ. വേശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പോസ്റ്റര്‍ പ്രകാശനം ജില്ലാ പ്രസിഡന്റ് കെ.കെ ജയപ്രകാശ് നിര്‍വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.സി സോമന് നമ്പ്യാര്‍, കര്‍ഷക കോണ്‍ഗ്രസ്-എസ് സംസ്ഥാന ട്രഷറര്‍ രാജേഷ് മാത്യു പുതുപ്പറമ്പില്‍, സംസ്ഥാന കമ്മിറ്റിയംഗം വര്‍ഗീസ്, ജയിന് അഗസ്റ്റിന്,പി.ബാബു മലപ്പട്ടം, വി.ടി.തോമസ്, പയ്യന് ലക്ഷ്മണന്, പി. കെ. വേണുഗോപാല്‍, കെ. രാഘവന് എന്നിവര്‍ പ്രസംഗിച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്-എസ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.