തേർത്തല്ലി: കേരളത്തിലെ കർഷക ജനതയുടെ അതിജീവനത്തിനായി തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ വിവിധ കർഷക സംഘടനകൾ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികൾക്ക് കേരള റബർ ഡീലേഴ്സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു.
ഉത്പാദന ചെലവും തൊഴിലാളികളുടെ വേതനവും രാസവള, കീടനാശിനി, ആസിഡ്, റബർ റോളർ, പുകപ്പുര നിർമാണം ഇവയുടെ ചെലവും വർധിച്ചതോടെ റബർ കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ യോഗം ചൂണ്ടിക്കാട്ടി. റബറിനു പുറമെ കാർഷികമേഖലയാകെ പ്രതിസന്ധിയിലാണ്. സർഫാസി പോലുള്ള കരി നിയമങ്ങൾ ഉപയോഗിച്ച് കർഷകന്റെ കിടപ്പാടം പോലും ജപ്തി ചെയ്യാൻ സർക്കാർ ബാങ്കുകളെ കയറൂരി വിട്ടിരിക്കുനന സാഹചര്യത്തിൽ കർഷക ജനത നടത്തുന്ന അതിജീവന സമരത്തിൽ അണിചേരുമെന്നും കേരള റബർ ഡെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തോമസ് ഏത്തക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് ഒഴുകെയിൽ, ബെന്നി കൊച്ചുകരൂർ, പ്രിൻസ് ചെമ്പരത്തിയിൽ എന്നിവർ പ്രസംഗിച്ചു.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് റബർ ഡീലേഴ്സ് അസോസിയേഷൻ
12:52 AM Mar 24, 2023 | Deepika.com