ചെറുപുഴ: തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരേയും കെ.ടി. ജലീൽ എംഎൽഎ നടത്തിയ പ്രസ്താവനയ്ക്കെതിരേയും പ്രതിഷേധ സൂചകമായി എകെസിസി ചെറുപുഴ മേഖലാ കമ്മിറ്റി ചെറുപുഴ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ചെറുപുഴ പോലീസ് സ്റ്റേഷനു സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്നു നടന്ന യോഗം പാടിയോട്ടുചാൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ വികാരി ഫാ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. എകെസിസി ചെറുപുഴ ഫൊറോന പ്രസിഡന്റ് സെബാസ്റ്റ്യൻ ജാതികുളം അധ്യക്ഷത വഹിച്ചു. അതിരൂപതാ ട്രഷറർ ഫിലിപ്പ് വെളിയത്ത് മുഖ്യ പ്രഭാഷണം നടത്തി.
ബേബി തോട്ടത്തിൽ, സാബു പടിഞ്ഞാറേൽ, ജോയിച്ചൻ പറമ്പിൽ, ജോർജ് ഇട്ടിയപ്പാറ, മാത്യു തറപ്പേൽ, തോമസ് കോയിക്കൽ, തോമസ് ജാതികുളം എന്നിവർ പ്രസംഗിച്ചു.
പന്തം കൊളുത്തി പ്രകടനം നടത്തി
12:52 AM Mar 24, 2023 | Deepika.com