ഏരുവേശി: രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ കോടതിവിധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തി. ചെമ്പേരി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ജോൺസൺ പുലിയുറുമ്പിൽ, ജയ്സൺ നെല്ലിക്കാത്തടത്തിൽ, ഷിബു മാണി, മോഹനൻ മൂത്തേടൻ, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, തുടങ്ങിയവർ നേതൃത്വം നൽകി.
ആലക്കോട് : ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ വായമൂടിക്കെട്ടി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പള്ളിപ്പുറം, തങ്കച്ചൻ കല്ലറക്കൽ, ജോൺസൺ ചിറവയൽ, അപ്പുക്കുട്ടൻ സ്വാമി മഠം, സിബിച്ചൻ കളപ്പുര, ലാലു കുന്നപ്പള്ളി, ബിനു സ്രാമ്പിക്കൽ, ദേവദാസ് വള്ളിയാൻ തടം, ടോമി കാഞ്ഞിരക്കാട്ട് കുന്നേൽ, കുട്ടിച്ചൻ കുഴിക്കാട്ട് താഴെ, ജിജി പാറേക്കാട്ടിൽ, മാത്യു പുതിയടം, സണ്ണി കക്കാട്ടിൽ, രവി കുന്നുംപുറം, സുനോജ് ഒറ്റത്തൈ, സാജു അങ്ങാടിത്ത്, എന്നിവർ നേതൃത്വം നൽകി
ചെറുപുഴ: ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ ടൗണിൽ പ്രകടനം നടത്തി.
മേലെ ബസാറിൽ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് ചുറ്റി മേലെ ബസാറിൽ തിരുമേനി റോഡിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് കുമാർ, സലീം തേക്കാട്ടിൽ, ജോൺ ജോസഫ് തയ്യിൽ, എം. കരുണാകരൻ, ടി.പി. ശ്രീനിഷ് തുടങ്ങിയവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ കോടതി വിധി: വായമൂടിക്കെട്ടി പ്രകടനം നടത്തി
12:52 AM Mar 24, 2023 | Deepika.com