സർവേ നടത്തിയ വിദ്യാർഥികളെ അനുമോദിച്ചു
12:52 AM Mar 24, 2023 | Deepika.com
മലപ്പട്ടം: മലപ്പട്ടം പഞ്ചായത്തിൽ സൗജന്യ സർവേ നടത്തിയ വിദ്യാർഥികളെ ഗ്രാമപഞ്ചായത്ത് അധികാരികൾ അനുമോദിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ മാറ്റം വരുത്തിയ കെട്ടിടങ്ങൾ അളന്നു തിട്ടപ്പെടുത്തി നൽകി. കോട്ടൂർ ഐടിഐ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) രണ്ടാം വർഷ വിദ്യാർഥികളാണ് ഒജെടിയുടെ ഭാഗമായി പഞ്ചായത്തിലെ 900 ത്തോളം വീടുകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു അളന്നുതിട്ടപ്പെടുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി രേഖകൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മിനി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സജിത, ഐടിഐ ഡയറക്ടർ ഫാ. ജോയ്സൺ കെജെ, അധ്യാപകരായ ഇ. സോമസുന്ദരൻ, അഞ്ജു രാമചന്ദ്രൻ, പഞ്ചായത്ത് അസി. സെക്രട്ടറി അരവിന്ദൻ, എച്ച്.സി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.