ചെറുപുഴ: പ്രതീക്ഷിച്ച കച്ചവടമില്ലാത്തതിനാൽ ചെറുപുഴയിലെ വിദേശമദ്യ വില്പനശാല അടച്ചു പൂട്ടി. ബുധനാഴ്ച രാത്രിയിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവില്പനശാലയിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ മാറ്റിയിരുന്നു. ഇന്നലെ രാവിലെ പത്ത് കഴിഞ്ഞിട്ടും മദ്യവില്പനശാല തുറക്കാതിരുന്നപ്പോഴാണ് അടച്ചുപൂട്ടിയ വിവരം ആളുകൾ അറിയുന്നത്.
മുന്പ് തളിപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഹൈവേ വികസനം വന്നപ്പോൾ ചെറുപുഴയിലേക്കു മാറ്റുകയായിരുന്നു. ചെറുപുഴയിലെ സ്ഥാപനം പയ്യന്നൂർ കോത്തായിമുക്കിൽ പ്രവർത്തനം തുടങ്ങി.
പ്രതീക്ഷിച്ച കച്ചവടമില്ല; ചെറുപുഴയിലെ വിദേശമദ്യ വില്പനശാല അടച്ചുപൂട്ടി
12:52 AM Mar 24, 2023 | Deepika.com