പരിയാരം: പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി മംഗളൂരുവിലേക്ക് കടന്നതായി സൂചന. ഇരിങ്ങൽ സ്വദേശി നിസാം ആണ് പരിയാരം പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. കൊച്ചിയിൽ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുന്ന സംഘത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ. ബുധനാഴ്ച പുലർച്ചെയാണ് പരിയാരത്ത് നിന്നും നിസാമും കൂട്ടാളികളായ ശ്രീ സ്ഥയിൽ താമസിക്കുന്ന കൊളങ്ങരത്ത് ഷിജിൽ (32) , സി പൊയിൽ താമസിക്കുന്ന അബ്ദുവിനെയും പരിയാരം എസ്ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പുലർച്ചെയോടെ പോലീസിനെ വെട്ടിച്ച് പ്രതികൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു. പകുതി വഴിയിൽ വച്ച് ഷിജിലിനെയും അബ്ദുവിനെയും പോലീസ് പിടികൂടുകയായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ-ലഹരി വില്പന സംഘത്തിലെ കണ്ണികളായ ഇവർ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവാണെന്ന് പോലീസ് പറയുന്നു.
പോലീസ് വെട്ടിച്ചുകടന്ന ക്വട്ടേഷൻ തലവൻ മംഗളൂരുവിലേക്ക് കടന്നു
12:50 AM Mar 24, 2023 | Deepika.com