കൊച്ചി: ബ്രഹ്മപുരം തീപിടിത്തം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നതു വരെ സമരം ശക്തമാക്കാന്‍ ബിജെപി. മാലിന്യസംസ്കരണത്തിന് കരാറും ഉപകരാറും നല്‍കിയതില്‍ അഴിമതിയും സ്വജനപക്ഷപതവുമാണ് നടന്നിരിക്കുന്നതെന്നും സിപിഎം-കോണ്‍ഗ്രസ് നേതാക്കളും അവരുടെ ബന്ധുക്കളും ഉള്‍പ്പെട്ട മാഫിയ സംഘമാണ് ഇതിനുപിന്നിലെന്നും ഇവർ കുറ്റപ്പെടുത്തി. ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിന് ഇപ്പോള്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന് കഴിയില്ലെന്ന് ബിജെപി ജില്ലാ നേതൃയോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു.
സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷതവഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു.
ബിജെപി തുടര്‍സമരത്തിന്
12:09 AM Mar 24, 2023 | Deepika.com