ആലുവ: ചൂണ്ടി ഭാരതമാത സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് എടത്തല ഗ്രാമപഞ്ചായത്തിന്റെ 'ഹരിത കാമ്പസ്' പുരസ്കാരം ലഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോനില്‍ നിന്ന് കോളജ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ പുരസ്കാരം ഏറ്റുവാങ്ങി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോമിഷ്, പ്രിന്‍സിപ്പല്‍ ഡോ. സെലിന് ഏബ്രഹാം, വൈസ് പ്രിന്‍സിപ്പല്‍ പി. പ്രമോദ്, കോളജ് നേച്ചര്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവിനു ഗുരുതര പരിക്ക്
വരാപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവിനു ഗുരുതര പരിക്ക്. അത്താണി കൈതപ്പിള്ളി കെ.എസ്. അഖിലി(25)നാണ് പരിക്കേറ്റത്. തൃക്കപുരം ഉത്സവം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ ബുധൻ രാത്രി 12ന് കൈതാരം എച്ച്ഐ സ്കൂളിനു സമീപം വച്ചായിരുന്നു അപകടം.
തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടെംപോ ട്രാവലർ ഡ്രൈവറാണ് അഖിൽ.
ഭാരതമാത സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് "ഹരിത കാമ്പസ്' പുരസ്കാരം
12:08 AM Mar 24, 2023 | Deepika.com