കൊച്ചി: ഭരണഘടനയുടെ അടിസ്ഥാനഘടനയെന്ന നിലയില്‍ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ പരിണാമം' എന്ന വിഷയത്തില്‍ ഇന്ന് വൈകുന്നേരം നാലരയ്ക്ക് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് യു.യു. ലളിത് പ്രഭാഷണം നടത്തും.
കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷനും കോണ്‍സ്റ്റിറ്റ്യൂഷന്‍ ഡിബേറ്റ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മുന്‍ ചീഫ് ജസ്റ്റീസ് പങ്കെടുക്കുന്നത്. കേശവാനന്ദ ഭാരതി കേസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ആമുഖ പ്രഭാഷണം നടത്തും.
കോൺഗ്രസ് അടുപ്പുകൂട്ടി
സമരം നടത്തി
നെടുമ്പാശേരി : പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതത്തിന്റെയും വില വർധനവിനെതിരേ കോൺഗ്രസ് ആവണംകോട് 26 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവണംക്കോട്ട് അടുപ്പ് കൂട്ടി സമരം നടത്തി.
ബൂത്ത് പ്രസിഡന്റ് പി.കെ. ഗോപി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. ഡേവി സമരം ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി. ഗീത ഉണ്ണി, വി.എ. പത്മനാഭൻ, ബിജു പയ്യപ്പിള്ളി, നിഷാ ലിൻസ്, കെ.ഒ. തോമസ്, ബൈജു മണപ്പുറം, സുധീർ വേണാളകുടി, ലിസി യോഹന്നാൻ, പി.വി. റെജി , കെ.ജെ. മാർട്ടിൻ , റോയ് പയ്യപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് യു.യു. ലളിത് പ്രഭാഷണം നടത്തും
12:08 AM Mar 24, 2023 | Deepika.com