കിഴക്കമ്പലം: വഞ്ചിനാട് - മൗലൂദ്പുര - പള്ളിക്കവല റോഡ് ആധുനിക നിലവാരത്തിലാക്കുന്നു. റോഡ് ആധുനിക നിലവാരത്തിലാക്കാൻ സംസ്ഥാന സർക്കാർ രണ്ടു കോടി അനുവദിച്ചതായി പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു.
വാഴക്കുളം പഞ്ചായത്തിലെ ഏഴ്, പത്ത്, പതിനൊന്ന് വാർഡുകളിലൂടെ കടന്ന് പോകുന്ന റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് മെമ്പർ നിഷ കബീറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പി.വി. ശ്രീനിജിൻ എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു.ഇതേത്തുടർന്നാണ് എംഎൽഎ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് രണ്ട് കിലോമീറ്റർ വരുന്ന റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കാൻ സർക്കാർ രണ്ടു കോടി രുപ അനുവദിക്കുകയായിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.
വഞ്ചിനാട്-മൗലൂദ്പുര- പള്ളിക്കവല റോഡ് ആധുനിക നിലവാരത്തിലേക്ക്
12:08 AM Mar 24, 2023 | Deepika.com