ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ചിൽ ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാൽത്തിമൂന്നാമത് സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു തിരുമേനി.
അപ്രതീക്ഷത ദൈവിക ഇടപെടൽ ജീവിതത്തിൽ സംഭവിക്കുന്പോൾ എന്തുകൊണ്ട് ദൈവമേ എന്ന ചോദിച്ചു പോകുന്ന സ്വാഭാവികമാണ്. നഗ്നനേത്രങ്ങൾക്ക് അദ്രശ്യമായ വൈറസ് ഒന്നരവർഷത്തിലധികം മനുഷ്യനെ ഭയത്തിന്റെ അടിമയാക്കി മാറ്റിയപ്പോൾ സമാധാനവും ശാന്തിയും അനുഭവിക്കുന്ന മനുഷ്യരായി നമ്മെ രൂപാന്തരപ്പെടുത്തിയത്. ആട്ടിടയ·ാർക്ക് ദൈവദൂത·ാർ നൽകിയ ഭയപ്പെടേണ്ട സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു എന്ന പ്രത്യാശയുടേയും സമാധാനത്തിന്േറയും സന്ദേശമാണെന്ന് നാം മറന്നു പോകരുതെന്ന് തിരുമേനി ഓർമ്മിപ്പിച്ചു.
സിഎസ്ഐ കോണ്ഗ്രിഗേഷൻ ഓഫ് ഡാളസാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചത്. ഡാളസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആളപിച്ചു. റവ. ജിജോ അബ്രഹാം, ഫാ. ജേക്കബ് ക്രിസ്റ്റി, അലക്സ് അലക്സാണ്ടർ, ബിൽ ചെറിയാൻ, ജോണ് തോമസ്, ഫാ. ബിനു തോമസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ഡിസംബർ 5ന് സ്പതതി ആഘോഷിക്കുന്ന തിരുമേനിക്ക് കെസിഇഇഎഫ് ജ·ദിനാംശസകൾ നേർന്നു.
പി.പി. ചെറിയാൻ