പെരുമ്പാവൂർ: അമിത വേഗത്തിലെത്തി അപകടം ഉണ്ടാക്കിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ബസ് പെരുമ്പാവൂർ പട്ടാലിൽ നാട്ടുകാർ തടഞ്ഞിട്ടിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി. കോതമംഗലം - ആലുവ റൂട്ടിൽ ഓടുന്ന കോക്കാടൻസ് എന്ന ബസിന് വേഗപ്പൂട്ടും (സ്പീഡ് ഗവർണർ) ഘടിപ്പിച്ചിട്ടില്ലായിരുന്നു. ബസിന്റെ ടയറുകൾക്ക് തേയ്മാനവും കൂടുതലായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബസിന്റെ ഫിറ്റ്നസ് ഉൾപ്പെടെ റദ്ദാക്കി ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. പ്രൈവറ്റ് ബസുകളുടെ അമിത വേഗതയ്ക്കും മത്സര ഓട്ടത്തിനുമെതിരെ ഇതു പോലുള്ള കർശന നടപടികൾ ഉണ്ടാക്കുമെന്ന് പെരുമ്പാവൂർ ജോയിന്റ് ആർടിഒ എം.കെ. പ്രകാശ് അറിയിച്ചു.
അപകടമുണ്ടാക്കിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി
12:02 AM Mar 24, 2023 | Deepika.com