കാക്കനാട് : നിയുക്തി-2023 മെഗാ ജോബ് ഫെയർ നാളെ രാവിലെ ഒമ്പതു മുതൽ കളമശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളജുകളിലായി നടക്കും.
എറണാകുളം മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്ററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. നൂറിലേറെ സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ജോബ് ഫെയർ. രജിസ്ട്രേഷനും പങ്കാളിത്തവും സൗജന്യമായിരിക്കും. രജിസ്ട്രേഷനായി www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സൗജന്യ എന്‍ട്രന്‍സ് പരിശീലനവും കീം-നീറ്റ് പരീക്ഷയും
പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ വിദ്യാഭ്യാസ പദ്ധതിയായ ഇന്‍സ്പെയര്‍ പെരുമ്പാവൂരിന്റെ ഭാഗമായി എഞ്ചിനീയറിംഗ് - മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പരിശീലനവും മാതൃക കീം-നീറ്റ് പരീക്ഷയും നടത്തുന്നു.
എന്‍ട്രന്‍സ് പരിശീലന രംഗത്ത് പരിചയസമ്പന്നരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകളും അവര്‍ തയ്യാറാക്കുന്ന ചോദ്യപേപ്പറുകളും ആണ് ഈ പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി നടക്കുന്ന ഈ പരിശീലന പദ്ധതി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ പരിശീലന ക്ലാസ് ഉടന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 9947118591 നമ്പറില്‍ വിളിക്കുക.
നിയുക്തി-2023 മെഗാ ജോബ് ഫെയർ നാളെ മുതൽ
12:02 AM Mar 24, 2023 | Deepika.com