ആലുവ: 107,46,60,940 രൂപ വരവും 106,61,93,940 രൂപ ചെലവും 84,67,000 രൂപ നീക്കിയിരുപ്പും വരുന്ന ആലുവ നഗരസഭ ബജറ്റ് ഉപാധ്യക്ഷ സൈജി ജോളി അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ അധ്യക്ഷനായി.
ഈ വർഷത്തെ പുതിയ നിർദേശങ്ങളായി രണ്ട് കോടി രൂപയുടെ എംപി ഫണ്ട് ചെലവിട്ട് നഗരസഭ മുൻസിപ്പൽ സ്റ്റേഡിയം ടർഫിംഗ്, കെഎസ്ആർസി ബസ് സ്റ്റാൻഡിന് മുന്നിൽ ഓപ്പൺ സ്റ്റേഡിയം, സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് ബങ്ക് ഷോപ്പുകൾ, നഗരസഭ ഓഫീസിന് ലിഫ്റ്റ് തുടങ്ങിയവയാണ്.
അതേ സമയം നഗരസഭയുടെ ശതാബ്ദിയോടനുബന്ധിച്ച് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മാർക്കറ്റ് കെട്ടിട നിർമാണം, മിനിമാർക്കറ്റ് നവീകരണം, മുനിസിപ്പൽ പാർക്ക് നവീകരണം എന്നിവ ഈ സാമ്പത്തിക വർഷം ആരംഭിക്കുമെന്നും ബജറ്റിൽ സൂചനയുണ്ട്. ബജറ്റിൻമേലുള്ള ചർച്ച നാളെ നടക്കും.
ആലുവയിൽ പെരിയാർ സംരക്ഷണ പദ്ധതിയും ടർഫ് ഗ്രൗണ്ട് പദ്ധതിയും നടപ്പാക്കും
12:02 AM Mar 24, 2023 | Deepika.com