പെരുമ്പാവൂർ: ആരോഗ്യ സേവന മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ് കൂവപ്പടി പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അവതരിപ്പിച്ചു. പ്രസിഡന്റ് സിന്ധു അരവിന്ദ് അധ്യക്ഷത വഹിച്ചു. 26.3 കോടി രൂപ വരവും 24.13 കോടി രൂപ ചിലവും 2.17 കോടി രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ആരോഗ്യ സേവന മേഖലയ്ക്ക് 10 കോടി രൂപ നീക്കിവച്ചു. കോടനാട് ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ആശുപത്രിക്കു കീഴിൽ സഞ്ചരിക്കുന്ന ആശുപത്രി ആരംഭിക്കുന്നതിനും നടപടിയെടുക്കും. ആയുർവേദ ആശുപത്രിക്കു കീഴിൽ പഞ്ചകർമ കേന്ദ്രം ആരംഭിക്കും ഹോമിയോ ആശുപത്രിക്ക് കെട്ടിട സൗകര്യം ഉണ്ടാക്കും. കൂടാതെ വയോജനങ്ങൾ, കുട്ടികൾ സ്ത്രീകൾ , ഭിന്നശേഷിക്കാർ എന്നിവരുടെ ഉന്നമനത്തിനും തുക നീക്കി വച്ചിട്ടുണ്ട്.
സമ്പൂർണ ലൈഫ് ഭവന നിർമാണ പദ്ധതിക്ക് 1 കോടി 73 ലക്ഷം രൂപ വകയിരുത്തി. പശ്ചാത്തല വികസനത്തിനായി രണ്ടു കോടി 12 ലക്ഷം രൂപ വകയിരുത്തി.
മാലിന്യ നിർമാർജന പദ്ധതിയായ ക്ലീൻ കൂവപ്പടി ഗ്രീൻ കൂവപ്പടി പ്രവർത്തനം വിപുലീകരിക്കും. പൊതു ശ്മശാനം ഈ വർഷം പ്രാവർത്തികമാക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഏഴു കോടി രൂപയുടെ പദ്ധതി ഏറ്റെടുക്കും.
കൂവപ്പടിയിൽ ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന
12:02 AM Mar 24, 2023 | Deepika.com