കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ മൂന്നും നാലും വാർഡ് അതിർത്തികൾക്കിടയിലൂടെ പോകുന്ന പുതുപ്പനം- കക്കാട്ടുപാറ റോഡരികിന്റെ ഒരു ഭാഗം കൈയേറി നിർമാണം നടത്തുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് പണി നിർത്തിവയ്ക്കാൻ നോട്ടീസ് നല്കി.
പഞ്ചായത്ത് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നിർമാണം നടക്കുന്നതെന്നും റോഡിന്റെ മറുവശം പെരിയാർ വാലി കനാലായതിനാൽ ഭാവിയിൽ റോഡ് വികസന പ്രവർത്തനങ്ങൾക്ക് ഇറക്കി നിർമിച്ചു കൊണ്ടിരിക്കുന്ന പടുകൂറ്റൻ കോൺക്രീറ്റ് മതിലുകൾ തടസം സൃഷ്ടിക്കുമെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
പുതുപ്പനം - കക്കാട്ടുപാറ റോഡ് കൊച്ചി -ധനുഷ്കോടി ഹൈവേയിൽ നിന്നും രാമമംഗലം കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലേക്ക് വാഹന യാത്രക്കാർ പോകുന്ന തിരക്കേറിയഒരു ലിങ്ക് റോഡാണ്.
പുറമ്പോക്കിലെ നിർമാണം നിർത്താൻ പഞ്ചായത്തിന്റെ നോട്ടീസ്
12:02 AM Mar 24, 2023 | Deepika.com