സ​ന്പൂ​ർ​ണ സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ്ര​ഖ്യാ​പ​ന​ം

11:59 PM Mar 23, 2023 | Deepika.com
മൂ​വാ​റ്റു​പു​ഴ: ബ്ലോ​ക്കു​ത​ല സ​ന്പൂ​ർ​ണ സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ്ര​ഖ്യാ​പ​ന​വും ഓ​ഡി​റ്റ് ടീ​മി​നെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ​പ്ര​വൃ​ത്തി​ക​ളു​മാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കി​യ​ത്. പ​ദ്ധ​തി നി​ർ​വ​ഹ​ണം, പൊ​തു​പ​ണം വി​നി​യോ​ഗം, ഗു​ണ​ഫ​ലം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി പൗ​ര​സ​മൂ​ഹം ന​ട​ത്തു​ന്ന പ​ര​സ്യ​വും സ്വ​ത​ന്ത്ര​വു​മാ​യ പ​രി​ശോ​ധ​ന​യാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ്. മൂ​വാ​റ്റു​പു​ഴ ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ബ്ലോ​ക്കു​ത​ല പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ ഓ​ഡി​റ്റ് കേ​ര​ള ഡ​യ​റ​ക്ട​ർ ഡോ. ​എ​ൻ. ര​മാ​കാ​ന്ത​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ ജോ​ണ്‍, ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള വി​വി​ധ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​ജി. ര​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.