മൂവാറ്റുപുഴ : സർക്കാർ ഭൂമി കൈയേറി കൃഷിചെയ്യാൻ ശ്രമമെന്ന് ആക്ഷേപം. മാറാടി പഞ്ചായത്ത് ഏഴാം വാർഡിൽ പന്പ് ഹൗസിനോടു ചേർന്നു കിടക്കുന്ന സർക്കാർ ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറി കൃഷി ചെയ്യാൻ ശ്രമിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. 42 വർഷം മുന്പ് പണി കഴിപ്പിച്ച കുടിവെള്ള പദ്ധതിയുടെ പന്പ്ഹൗസിനോടു ചേർന്ന് കിടക്കുന്ന സർക്കാർ ഭൂമിയാണ് സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് വലിയ കുഴി താഴ്ത്തുകയും, മണ്ണു നിരത്തി കൈയേറാൻ ശ്രമിക്കുകയും ചെയ്യുന്നത്.
പന്പ് ഹൗസിനോട് ചേർന്നു കിടക്കുന്ന സർക്കാർ സ്ഥലം അളന്നു തിരിക്കണമെന്നും ഗ്രാമസഭയിൽ ജനങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് മാറാടി പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഇതവഗണിച്ചാണ് ഇപ്പോൾ കൈയേറ്റം നടത്തുന്നതെന്നാണ് പരാതി.
സർക്കാർ ഭൂമി കൈയേറി കൃഷി ചെയ്യാൻ ശ്രമമെന്ന് പരാതി
11:59 PM Mar 23, 2023 | Deepika.com