കോട്ടയം: കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് 60-ാം ജില്ലാ സമ്മേളനം നാളെ നടക്കും. നാഗമ്പടം സീസര്‍ പാലസ് ഹോട്ടലില്‍ രാവിലെ 10.30നു നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.ജെ. ജോസഫ് അധ്യക്ഷതവഹിക്കും.
ജില്ലാ ജോയിന്റ് സെക്രട്ടറി വിനോജ് കെ. ജോര്‍ജ് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഉടമകളെ പരിചയപ്പെടുത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇവരെ ആദരിക്കും. ഫെഡറേഷന് പ്രസിഡന്റ് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ജീവകാരുണ്യനിധി കൈമാറും. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ്, ഫെഡറേഷന് ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ആര്‍ടിഒ കെ. ഹരികൃഷ്ണന്, എം.എസ്. പ്രേംകുമാര്‍, ഹംസ എരിക്കുന്നേല്, കെ.ബി. സുനീര്‍, പി.വി. ചാക്കോ, ഡാന്റിസ് അലക്സ്, ജാക്സണ് സി. ജോസഫ്, ജോണി ആന്റണി, പി.ജെ. തോമസ്, എം.പി. പ്രസാദ് എന്നിവര്‍ പ്രസംഗിക്കും.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
11:43 PM Mar 23, 2023 | Deepika.com